Hotel Center by Google-ന്റെ ഈ സേവന നിബന്ധനകൾ (“നിബന്ധനകൾ”) Google LLC-യും (“Google”) ഈ നിബന്ധനകൾ നടപ്പാക്കുന്നതോ ഈ നിബന്ധനകൾ ഇലക്ട്രോണിക്കലായി അംഗീകരിക്കുന്നതോ ആയ സ്ഥാപനങ്ങളും (“യാത്രാ പങ്കാളി”) നൽകിയിരിക്കുന്നതാണ്. അനുബന്ധ സേവനങ്ങളും ഫീച്ചറുകളും ഫംഗ്‌ഷനുകളും ഉൾപ്പെടെ യാത്രാ പങ്കാളി Google Hotel Center ഉപയോഗിക്കുന്നത് ഈ നിബന്ധനകൾ നിയന്ത്രിക്കുന്നു (“സേവനങ്ങൾ”) (i) ഈ നിബന്ധനകളുമായി ബന്ധപ്പെട്ട് യാത്രാ പങ്കാളിക്ക് നൽകിയിരിക്കുന്ന അക്കൗണ്ടിലൂടെ(കളിലൂടെ) ആക്സസ് ചെയ്യാവുന്നവ (“അക്കൗണ്ടുകൾ”) അല്ലെങ്കിൽ (ii) റഫറൻസിലൂടെ ഈ നിബന്ധനകൾ ചേർക്കുന്നവ (മൊത്തത്തിൽ, “Hotel Center”).
1. Hotel Center ഉപയോഗിക്കൽ. Google API-കളിലൂടെ ഉൾപ്പെടെ, വ്യത്യസ്ത മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഡാറ്റയും ഫീഡുകളും മറ്റ് ഉള്ളടക്കവും (“ഉള്ളടക്കം”) Hotel Center-ന് യാത്രാ പങ്കാളി സമർപ്പിക്കേണ്ടതുണ്ട്. യാത്രാ പങ്കാളിക്ക് Google ലഭ്യമാക്കിയിരിക്കുന്ന എല്ലാ നിർദ്ദേശങ്ങളും വിശദാംശങ്ങളും പാലിക്കുന്ന തരത്തിൽ ഉള്ളടക്കം സമർപ്പിക്കാമെന്ന് യാത്രാ പങ്കാളി അംഗീകരിക്കുന്നു. Hotel Center-ൽ നിന്ന് ഉള്ളടക്കം മറ്റ് Google സേവനത്തിലേക്ക് എക്സ്പോർട്ട് ചെയ്യാനോ ലിങ്ക് ചെയ്യാനോ കൈമാറ്റം ചെയ്യാനോ മറ്റ് തരത്തിൽ ഉപയോഗിക്കാനോ യാത്രാ പങ്കാളിയെ അനുവദിക്കുന്ന ഫംഗ്ഷൻ Google ലഭ്യമാക്കിയേക്കാം. ആ സാഹചര്യത്തിൽ, യാത്രാ പങ്കാളി അത്തരം സേവനം ഉപയോഗിക്കുന്നതിന് അത്തരത്തിലുള്ള മറ്റ് Google സേവനത്തിന്റെ നിബന്ധനകളും വ്യവസ്ഥകളും ബാധകമാകും, യാത്രാ പങ്കാളി Hotel Center ഉപയോഗിക്കുന്നത് തുടർന്നും നിയന്ത്രിക്കുന്നത് ഈ നിബന്ധനകളായിരിക്കും. Hotel Center-ന്റെ ഓപ്ഷണൽ ആയ ചില സേവനങ്ങൾ ഉപയോഗിക്കാൻ യാത്രാ പങ്കാളി തീരുമാനിക്കുകയാണെങ്കിൽ, ആ സേവനങ്ങളുമായി സവിശേഷമായി ബന്ധപ്പെട്ട പ്രത്യേക നിബന്ധനകൾ യാത്രാ പങ്കാളി അംഗീകരിക്കേണ്ടി വന്നേക്കാം. ചില Hotel Center സേവനങ്ങളെ “ബീറ്റ” എന്നോ മറ്റ് തരത്തിൽ പിന്തുണയ്ക്കാത്തത് അല്ലെങ്കിൽ രഹസ്യാത്മകം എന്നോ (“ബീറ്റാ ഫീച്ചറുകൾ”) തിരിച്ചറിയുന്നു. ബീറ്റാ ഫീച്ചറുകളിൽ നിന്നുള്ളതോ അവയെ കുറിച്ചുള്ളതോ ആയ വിവരങ്ങളും പബ്ലിക് അല്ലാത്ത ബീറ്റാ ഫീച്ചറുകൾ നിലവിലുള്ള കാര്യവും നിബന്ധനകളും യാത്രാ പങ്കാളി വെളിപ്പെടുത്തരുത്. Google അല്ലെങ്കിൽ അതിന്റെ അഫിലിയേറ്റുകൾ ഏതുസമയത്തും ബീറ്റാ ഫീച്ചറുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കുകയോ പരിഷ്‌കരിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്തേക്കാം. ഈ നിബന്ധനകളുടെ ഉദ്ദേശ്യങ്ങളുടെ കാര്യത്തിൽ, നേരിട്ടോ അല്ലാതെയോ നിയന്ത്രിക്കുന്നതോ Google നിയന്ത്രിക്കുന്നതോ Google-നൊപ്പം പൊതു നിയന്ത്രണത്തിന് കീഴിലുള്ളതോ ആയ ഏതൊരു സ്ഥാപനത്തെയും “അഫിലിയേറ്റ്” എന്നതിലൂടെ അർത്ഥമാക്കുന്നു.
2. അക്കൗണ്ട്. യാത്രാ പങ്കാളി, Hotel Center ഉപയോഗിക്കുന്നത് ഒന്നോ അതിലധികമോ അക്കൗണ്ട്(കൾ) സൃഷ്ടിക്കുന്നതിനും അതിന് Google അംഗീകാരം നൽകുന്നതിനും വിധേയമായിട്ടായിരിക്കും. അക്കൗണ്ടുകൾ പരിശോധിച്ചുറപ്പിക്കുന്നതിനും കാലാകാലങ്ങളിലും Google-ന് നിയമപരമായ സ്ഥാപനത്തിന്റെ പേര്, ബിസിനസ് ഓഫർ, പ്രാഥമിക കോൺടാക്റ്റ്, ഫോൺ നമ്പർ, വിലാസം, പ്രസക്തമായ ഡൊമെയ്‌നുകൾ എന്നിവ ഉൾപ്പെടെയുള്ള അധിക വിവരങ്ങൾ ആവശ്യമായി വന്നേക്കാം. യാത്രാ പങ്കാളി, Hotel Center ഉപയോഗിക്കുന്നതിന്റെ ഉത്തരവാദിത്തം അതിന് തന്നെയായിരിക്കും, അക്കൗണ്ടുകൾ ആക്സസ് ചെയ്യുന്നതും ഉപയോഗിക്കുന്നതും അക്കൗണ്ടുകളിലൂടെ Hotel Center-ലേക്ക് സമർപ്പിക്കുന്ന ഉള്ളടക്കവും അക്കൗണ്ടുകളുടെ ഉപയോക്തൃനാമങ്ങളും പാസ്‌വേഡുകളും സംരക്ഷിക്കുന്നതും ഉൾപ്പെടെയാണിത്.
3. നയങ്ങൾ.
a. യാത്രാ പങ്കാളി, Hotel Center ഉപയോഗിക്കുന്നത് ഇവയ്ക്ക് വിധേയമായിട്ടായിരിക്കും (i) ബാധകമായ Google നയങ്ങളും https://support.google.com/hotelprices/topic/11077677കാലാകാലങ്ങളിൽ Google നയങ്ങൾ പരിഷ്കരിക്കുന്നതിന് അനുസൃതമായി, യാത്രാ പങ്കാളിക്ക് Google ലഭ്യമാക്കുന്ന മറ്റെല്ലാ നയങ്ങളും (മൊത്തത്തിൽ, “നയങ്ങൾ”), (ii) ഈ നിബന്ധനകൾ (iii) ബാധകമായ നിയമം(ങ്ങൾ) യാത്രാ പങ്കാളി അനുസരിക്കുന്നത്.
b. Hotel Center-മായി ബന്ധപ്പെട്ട് (i) Google, google.com/policies/privacyy -ൽ ലഭ്യമാകുന്ന Google സ്വകാര്യതാ നയം (കാലാകാലങ്ങളിൽ പരിഷ്കരിക്കുന്നത്) അനുസരിക്കും, ഒപ്പം (ii) ബാധകമായിരിക്കുന്നിടത്തോളം, Google കൺട്രോളർ-കൺട്രോളർ ഡാറ്റാ പരിരക്ഷാ നിബന്ധനകൾ https://privacy.google.com/businesses/gdprcontrollerterms/ (“ഡാറ്റാ പരിരക്ഷാ നിബന്ധനകൾ”) Google-ഉം യാത്രാ പങ്കാളിയും അംഗീകരിക്കുന്നു.ഡാറ്റാ പരിരക്ഷാ നിബന്ധനകൾക്ക് കീഴിൽ വ്യക്തമായി അനുവദിച്ചിരിക്കുന്നത് പ്രകാരമുള്ള സാഹചര്യങ്ങളിലൊഴികെ ഡാറ്റാ പരിരക്ഷാ നിബന്ധനകൾ Google പരിഷ്കരിക്കില്ല.
4. യാത്രാ പങ്കാളിയുടെ ഉള്ളടക്കം.
a. യാത്രാ പങ്കാളി ഇതിലൂടെ Google-ന്റെയോ അതിന്റെ അഫിലിയേറ്റുകളുടെയോ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഉള്ളടക്കം ഉപയോഗിക്കുന്നതിനുള്ള (ബൗദ്ധിക സ്വത്തവകാശങ്ങളാൽ പരിരക്ഷിച്ചിരിക്കുന്നിടത്തോളം) ശാശ്വതവും പിൻവലിക്കാനാകാത്തതും ലോകവ്യാപകമായതും സൗജന്യവുമായ ലൈസൻസ് Google-നും അതിന്റെ അഫിലിയേറ്റുകൾക്കും അനുവദിക്കുന്നു. Google-ഉം അതിന്റെ അഫിലിയേറ്റുകളും ഞങ്ങൾക്ക് വേണ്ടി സേവനങ്ങൾ നിർവ്വഹിക്കുന്ന കോൺട്രാക്‌ടർമാർക്കും ഞങ്ങളുടെ ഉപയോക്താക്കൾക്കും ഈ അവകാശങ്ങൾ സബ്‌ലൈസൻസ് ചെയ്തേക്കാമെന്ന് യാത്രാ പങ്കാളി അംഗീകരിക്കുന്നു, ഇതിലൂടെ അവർക്ക് Google-ന്റെയോ അതിന്റെ അഫിലിയേറ്റുകളുടെയോ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് അത്തരം ഉള്ളടക്കം ഉപയോഗിക്കാനാകും.
b. യാത്രാ പങ്കാളി സമർപ്പിക്കുന്ന ഉള്ളടക്കത്തിൽ URL-കളോ സമാന ഉള്ളടക്കമോ അടങ്ങിയിട്ടുണ്ടെങ്കിൽ URL-ഉം(കളും) അത്തരം URL-ലൂടെ(കളിലൂടെ) ലഭ്യമാകുന്ന ഉള്ളടക്കവും ആക്‌സസ് ചെയ്യാനും സൂചികയിലാക്കാനും കാഷെ ചെയ്യാനും ക്രോൾ ചെയ്യാനും Google-നും അതിന്റെ അഫിലിയേറ്റുകൾക്കും യാത്രാ പങ്കാളി ഇതിലൂടെ അനുവാദം നൽകുന്നു (“ഡെസ്റ്റിനേഷനുകൾ”). ഉദാഹരണത്തിന്, Google അത്തരം URL-കളുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകൾ വീണ്ടെടുക്കാനും വിശകലനം ചെയ്യാനും സ്വയമേവയുള്ള സോഫ്റ്റ്‌വെയർ പ്രോഗ്രാം ഉപയോഗിച്ചേക്കാം. ഡെസ്റ്റിനേഷനുകളിൽ നിന്ന് Google-ഉം അതിന്റെ അഫിലിയേറ്റുകളും ശേഖരിക്കുന്ന എല്ലാ ഉള്ളടക്കവും ഉള്ളടക്കമായി പരിഗണിക്കുമെന്ന് യാത്രാ പങ്കാളി അംഗീകരിക്കുന്നു, അവ ഈ നിബന്ധനകൾ അനുസരിച്ച് അത്തരത്തിൽ കൈകാര്യം ചെയ്യും.
c. Hotel Center ഉപയോഗിക്കുന്നതിലൂടെ, Google അംഗീകൃതമായ തരത്തിൽ ഉള്ളടക്കം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ട്രേഡ്‍മാർക്കുകളും സേവന മുദ്രകളും വ്യാപാര നാമങ്ങളും ഉടമസ്ഥതാ ലോഗോകളും ഡൊമെയ്‌ൻ പേരുകളും മറ്റേതെങ്കിലും സ്രോതസ്സിന്റെയോ ബിസിനസിന്റെയോ ഐഡന്റിയറുകളും ഉപയോഗിക്കാൻ യാത്രാ പങ്കാളി Google-ന് അംഗീകാരം നൽകുന്നു.
5. പരിശോധിക്കൽ. യാത്രാ പങ്കാളി Google-നും അതിന്റെ അഫിലിയേറ്റുകൾക്കും ഇവ ചെയ്യാൻ അനുമതി നൽകുന്നു (a) യാത്രാ പങ്കാളികൾ സേവനങ്ങൾ ഉപയോഗിക്കുന്നതിനെ (ലക്ഷ്യസ്ഥാനങ്ങൾ, നിലവാരം, റാങ്കിംഗ്, പ്രകടനം, ഫോർമാറ്റിംഗ്, മറ്റ് അഡ്ജസ്റ്റ്‌മെന്റുകൾ എന്നിവയുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ) ബാധിച്ചേക്കാവുന്ന പരിശോധനകൾ അറിയിപ്പ് നൽകാതെ തന്നെ ഇടയ്ക്കിടെ നടത്താൻ (b) ലക്ഷ്യസ്ഥാനങ്ങൾ വീണ്ടെടുക്കലും വിശകലനവും സ്വയമേവ നിർവ്വഹിക്കാനും അവ ആക്സസ് ചെയ്യാൻ ടെസ്റ്റ് ക്രെഡൻഷ്യലുകൾ സൃഷ്ടിക്കാനും.
6. വാറണ്ടിയും അവകാശങ്ങളും ബാദ്ധ്യതകളും. യാത്രാ പങ്കാളി ഇനിപ്പറയുന്നവയെ പ്രതിനിധീകരിക്കുകയും അവയ്ക്ക് വാറണ്ടി നൽകുകയും ചെയ്യുന്നു (a) ഈ നിബന്ധനകളിൽ ഏർപ്പെടാൻ യാത്രാ പങ്കാളിക്ക് പൂർണ്ണ അധികാരവും അംഗീകാരവും ഉണ്ട്, (b) വിഭാഗം 4-ൽ പറഞ്ഞിരിക്കുന്ന ലൈസൻസുകളും അനുമതികളും അനുവദിക്കാൻ യാത്രാ പങ്കാളിക്ക് അവകാശമുണ്ട്, അവ നിലനിർത്തുകയും ചെയ്യും (c) നയങ്ങളോ ബാധകമായ നിയമമോ ബാധകമായ ഏതെങ്കിലും സ്വകാര്യതാ നയങ്ങളോ ലംഘിക്കുന്നതോ ഏതെങ്കിലും മൂന്നാം കക്ഷിയുടെ ബൗദ്ധിക സ്വത്തവകാശങ്ങൾ ലംഘിക്കുന്നതോ ആയ യാതൊരു ഉള്ളടക്കവും യാത്രാ പങ്കാളി നൽകില്ല, (d) ബാധകമായ ഡാറ്റാ സ്വകാര്യതയുടെയോ ഡാറ്റാ പരിരക്ഷാ നിയമങ്ങൾ അല്ലെങ്കിൽ നിയന്ത്രണങ്ങളുടെയോ കീഴിൽ പരിരക്ഷ ലഭിക്കുന്ന ഒരു വ്യക്തിയിൽ നിന്നോ വ്യക്തിയെ കുറിച്ചോ ശേഖരിച്ച വിവരങ്ങൾ Google-ന് ലഭ്യമാക്കാൻ ആവശ്യമായ എല്ലാ അവകാശങ്ങളും യാത്രാ പങ്കാളിക്കുണ്ട്, അതിന് സമ്മതം ലഭിച്ചിട്ടുമുണ്ട് ഒപ്പം (e) യാത്രാ പങ്കാളി നൽകുന്ന വിവരങ്ങളും അംഗീകരിക്കലുകളും (യാത്രാ പങ്കാളിയുടെ ഓഫറുകൾ പ്രദർശിപ്പിക്കാൻ ആവശ്യമായ, ഉൽപ്പന്നവുമായി ബന്ധപ്പെട്ട ആവശ്യമായ എല്ലാ വെളിപ്പെടുത്തലുകളും ഉൾപ്പെടെ) പൂർണ്ണവും ശരിയും നിലവിലുള്ളതുമാണ്, അവ അങ്ങനെ തന്നെ തുടരുകയും ചെയ്യും.
7. നിഷേധക്കുറിപ്പുകൾ. നിയമാനുസൃതമായി, GOOGLE-ഉം അതിന്റെ അഫിലിയേറ്റുകളും എല്ലാ വാറണ്ടികളും നിഷേധിക്കുന്നു, നയം ലംഘിക്കാതിരിക്കുന്നതിനും തൃപ്തികരമായ നിലവാരത്തിനും വ്യാപാരയോഗ്യതയ്ക്കും ഏതൊരു ആവശ്യത്തിനുമുള്ള യോഗ്യതയ്ക്കും ഉൾപ്പെടെയുള്ള പരോക്ഷമോ നിയമപരമോ മറ്റ് തരത്തിലുള്ളതോ ആയ വാറണ്ടികളും വ്യാപാരം നടത്തുന്നതിൽ നിന്നോ വ്യാപാരവുമായി ബന്ധപ്പെട്ട ഉപയോഗത്തിൽ നിന്നോ ഉയർന്നുവരുന്നതോ ആയ വാറണ്ടികളും ഉൾപ്പെടെയാണിത്. നിയമാനുസൃതമായി, HOTEL CENTER-ഉം അതിന്റെ അനുബന്ധ സേവനങ്ങളും “അതേ പടി തന്നെ” എന്നതായും “ലഭ്യമായിരിക്കുന്നത് പോലെ” എന്നതായും “എല്ലാ കുറവുകളും ഉൾപ്പെടെ” എന്നതായും ലഭ്യമാക്കുന്നു, വ്യാപാരി സ്വന്തം ഉത്തരവാദിത്തത്തിലാണ് അവ ഉപയോഗിക്കുന്നത്. HOTEL CENTER-ഉം അതിന്റെ അനുബന്ധ സേവനങ്ങളും സംബന്ധിച്ചോ അവയിൽ നിന്നുള്ള ഏതെങ്കിലും ഫലങ്ങൾ സംബന്ധിച്ചോ GOOGLE-ഉം അതിന്റെ അഫിലിയേറ്റുകളും ഗ്യാരണ്ടികളൊന്നും നൽകുന്നില്ല. തകരാറുകളും പിശകുകളും സംബന്ധിച്ച് വ്യാപാരിയെ അറിയിക്കാമെന്ന് GOOGLE-ഉം അതിന്റെ അഫിലിയേറ്റുകളും വാഗ്‌ദാനം ചെയ്യുന്നില്ല.
8. ഉത്തരവാദിത്തത്തിന്റെ പരിധി. നിയമാനുസൃതമായി, അവകാശവാദത്തിന്റെ തത്ത്വമോ തരമോ പരിഗണിക്കാതെ തന്നെ, (A) നേരിട്ടുള്ള കേടുപാടുകൾ ഒഴികെയുള്ള മറ്റൊരു കേടുപാടിനും, GOOGLE-നോ അതിന്റെ അഫിലിയേറ്റുകളിൽ ഒന്നിനോ അത്തരത്തിലുള്ള മറ്റ് കേടുപാടുകൾക്ക് സാധ്യതയുണ്ടെന്ന് അറിയാമെങ്കിലും അവർ അറിഞ്ഞിരിക്കേണ്ടതാണെങ്കിലും നേരിട്ടുള്ള കേടുപാടുകൾക്ക് തൃപ്തികരമായ പരിഹാരമില്ലെങ്കിലും, ഈ നിബന്ധനകൾക്ക് കീഴിലോ ഈ നിബന്ധനകൾ നടപ്പാക്കുന്നത് കാരണമോ അതുമായി ബന്ധപ്പെട്ടോ GOOGLE-നോ മറ്റ് അഫിലിയേറ്റുകൾക്കോ ബാദ്ധ്യത ഉണ്ടായിരിക്കില്ല; ഒപ്പം (B) ഏതെങ്കിലും നിശ്ചിത സംഭവവുമായോ പരസ്പര ബന്ധിതമായ സംഭവ പരമ്പരയുമായോ ബന്ധപ്പെട്ട്, ഈ നിബന്ധനകൾക്ക് കീഴിലോ ഈ നിബന്ധനകൾ നടപ്പാക്കുന്നത് കാരണമോ അതുമായി ബന്ധപ്പെട്ടോ GOOGLE-നും അതിന്റെ അഫിലിയേറ്റുകൾക്കും USD $5,000.00 എന്ന മൊത്തം തുകയ്ക്ക് മുകളിൽ ബാദ്ധ്യത ഉണ്ടായിരിക്കില്ല.
9. നഷ്ടപരിഹാരം നൽകൽ. ബാധകമായ നിയമം അനുസരിച്ച്, എല്ലാ ബാദ്ധ്യകളിൽ നിന്നും കേടുപാടുകളിൽ നിന്നും നഷ്ടങ്ങളിൽ നിന്നും ചെലവുകളിൽ നിന്നും ഫീസിൽ നിന്നും (നിയമപരമായ ഫീസ് ഉൾപ്പെടെ) യാത്രാ പങ്കാളിയുടെ ഉള്ളടക്കം, ലക്ഷ്യസ്ഥാനങ്ങൾ, Hotel Center-ന്റെ ഉപയോഗം, അതിന്റെ അനുബന്ധ സേവനങ്ങൾ, യാത്രാ പങ്കാളി ഈ നിബന്ധനകൾ ലംഘിക്കുന്നത് എന്നിവ കാരണമോ ഇവയുമായി ബന്ധപ്പെട്ടോ സംഭവിക്കുന്ന ഏതൊരു മൂന്നാം കക്ഷി നിയമ വ്യവഹാരത്തിന്റെയും ചെലവുകളിൽ നിന്നും യാത്രാ പങ്കാളി Google-നെയും അതിന്റെ അഫിലിയേറ്റുകളെയും ഏജന്റുമാരെയും ലൈസൻസ് നൽകുന്ന സ്ഥാപനങ്ങളെയും പ്രതിരോധിക്കുകയും അവർക്ക് നഷ്‌ടപരിഹാരം നൽകുകയും ചെയ്യും.
10. അവസാനിപ്പിക്കൽ. Hotel Center, സേവനങ്ങൾ, അക്കൗണ്ട്(കൾ) എന്നിവ യാത്രാ പങ്കാളി ഉപയോഗിക്കുന്നതോ ആക്‌സസ് ചെയ്യുന്നതോ ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ നിയന്ത്രിക്കാനോ താൽക്കാലികമായി റദ്ദാക്കാനോ അവസാനിപ്പിക്കാനോ (പൂർണ്ണമായോ ഭാഗികമായോ) ഉള്ള അവകാശം Google-ൽ നിക്ഷിപ്തമാണ്, (a) യാത്രാ പങ്കാളി ഈ നിബന്ധനകളോ ഏതെങ്കിലും നയങ്ങളോ ബാധകമായ നിയമമോ(ങ്ങളോ) ലംഘിക്കുമ്പോൾ, (b) നിയമപരമായ ബാദ്ധ്യതയോ കോടതി ഉത്തരവോ പാലിക്കാൻ Google-ന് അങ്ങനെ ചേയ്യേണ്ടത് ആവശ്യമായി വരുമ്പോൾ അല്ലെങ്കിൽ (c) യാത്രാ പങ്കാളിയുടെ പെരുമാറ്റം മറ്റൊരു യാത്രാ പങ്കാളിക്കോ മൂന്നാം കക്ഷിക്കോ Google-നോ ദ്രോഹകരമാകുന്നതായി Google ന്യായമായും കരുതുന്നുവെങ്കിൽ. Hotel Center, സേവനങ്ങൾ, അക്കൗണ്ട്(കൾ) എന്നിവയിലേക്കുള്ള യാത്രാ പങ്കാളിയുടെ ആക്‌സസ് നിയന്ത്രിച്ചിരിക്കുന്നതോ താൽക്കാലികമായി റദ്ദാക്കിയിരിക്കുന്നതോ അവസാനിപ്പിച്ചിരിക്കുന്നതോ പിശക് കാരണമാണെന്ന് യാത്രാ പങ്കാളി കരുതുന്നുവെങ്കിൽ ഞങ്ങളുടെ നയങ്ങളിലെ അപ്പീൽ പ്രക്രിയ റഫർ ചെയ്യുക. യാത്രാ പങ്കാളിക്ക് അതിന്റെ അക്കൗണ്ട്(കൾ) അവസാനിപ്പിക്കുന്നതിലൂടെയും Hotel Center ഉപയോഗിക്കുന്നത് നിർത്തുന്നതിലൂടെയും ഏതുസമയത്തും ഈ നിബന്ധനകൾ അവസാനിപ്പിക്കാവുന്നതാണ്.
11. നിബന്ധനകളിൽ വരുത്തുന്ന മാറ്റങ്ങൾ. അറിയിപ്പ് നൽകാതെ തന്നെ Google ഏതുസമയത്തും ഈ നിബന്ധനകളിൽ അപ്രധാന മാറ്റങ്ങൾ വരുത്തിയേക്കാം, എന്നാൽ ഈ നിബന്ധനകളിൽ പ്രാധാനപ്പെട്ട എന്തെങ്കിലും മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ Google മുൻകൂർ അറിയിപ്പ് നൽകും. നിബന്ധനകളിൽ വരുത്തുന്ന മാറ്റങ്ങൾ മുൻകൂർ പ്രാബല്യത്തോടെ ഉള്ളതായിരിക്കില്ല, ഈ പേജിൽ പ്രസിദ്ധീകരിച്ച് 7 ദിവസത്തിന് ശേഷമായിരിക്കും അവ പ്രാബല്യത്തിലാകുക. എന്നിരുന്നാലും നിയമപരമായ കാരണങ്ങളാൽ (തുടരുന്ന ദുരുപയോഗം തടയൽ) വരുത്തുന്ന മാറ്റങ്ങൾ, അറിയിപ്പ് നൽകിയ ഉടൻ തന്നെ പ്രാബല്യത്തിലാകും.
12. ഭരണനിർവ്വഹണ നിയമം; തർക്ക പരിഹാരം. ഈ നിബന്ധനകൾ അല്ലെങ്കിൽ Hotel Center കാരണം സംഭവിക്കുന്നതോ അതുമായി ബന്ധപ്പെട്ടതോ ആയ എല്ലാ അവകാശവാദങ്ങളും നിയന്ത്രിക്കുന്നത് കാലിഫോർണിയയിലെ നിയമമായിരിക്കും, എന്നാൽ കാലിഫോർണിയയിലെ കോൺഫ്ളിക്റ്റ് ഓഫ് ലോസ് നിയമങ്ങൾ ഇതിന് ബാധകമല്ല, നിയമവ്യവഹാരങ്ങൾ പൂർണ്ണമായും നടക്കുന്നത് യുഎസ്എയിലെ കാലിഫോർണിയയിലുള്ള സാന്റാ ക്ലാര ഫെഡറൽ അല്ലെങ്കിൽ സ്റ്റേറ്റ് കോടതികളിലായിരിക്കും; ഈ കോടതികൾക്ക് തങ്ങളുടെ മേൽ അധികാരപരിധി ഉണ്ടാകുമെന്ന് കക്ഷികൾ അംഗീകരിക്കുന്നു. യാത്രാ പങ്കാളി, ബാധകമായ ഒരു അധികാരപരിധിയിലാണ് ഉള്ളതെങ്കിൽ ഈ നിബന്ധനകളുമായോ Hotel Center-മായോ ബന്ധപ്പെട്ട് Google-മായി ഉണ്ടാകുന്ന തർക്കം മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കാനും യാത്രാ പങ്കാളിക്ക് അപേക്ഷിക്കാം. ഞങ്ങൾ ഇടപഴകാൻ തയ്യാറുള്ള മദ്ധ്യസ്ഥരെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും മദ്ധ്യസ്ഥത അഭ്യർത്ഥിക്കേണ്ടത് എങ്ങനെ എന്നതിനെ കുറിച്ചുമുള്ള നിർദ്ദേശങ്ങളും ഇവിടെ കണ്ടെത്തുക. ബാധകമായ നിയമം അനുസരിച്ച് ആവശ്യമായിരിക്കുന്ന സാഹചര്യത്തിലൊഴികെ, മദ്ധ്യസ്ഥത സ്വമേധയാ ഉള്ളതാണ്, മദ്ധ്യസ്ഥതയിലൂടെ തർക്കങ്ങൾ പരിഹരിക്കാൻ യാത്രാ പങ്കാളിക്കോ Google-നോ ബാദ്ധ്യതയില്ല.
13. പലവക. (a) കക്ഷികളുടെ വിഷയവുമായി ബന്ധപ്പെട്ട മുഴുവൻ ഉടമ്പടിയും ഈ നിബന്ധനകളാണ്, യാത്രാ പങ്കാളി ഈ നിബന്ധനകൾ അംഗീകരിക്കുന്നതിനെ തുടർന്ന് Hotel Center-ന് സമർപ്പിക്കുന്ന ഏതൊരു ഉള്ളടക്കത്തിനുമുള്ള Google-ഉം യാത്രാ പങ്കാളിയും തമ്മിലുള്ള ഉള്ളടക്ക ലൈസൻസ് ഉടമ്പടി(കൾ) ഉൾപ്പെടെ, ആ വിഷയങ്ങളുമായി ബന്ധപ്പെട്ട മുമ്പത്തെയോ സമകാലികമോ ആയ എല്ലാ ഉടമ്പടികൾക്കും പകരം ഇവയായിരിക്കും പ്രാബല്യത്തിലുണ്ടാകുക. (b) ഈ നിബന്ധനകളിലൂടെ വിഭാവനം ചെയ്യുന്ന ബന്ധം സംബന്ധിച്ച് യാത്രാ പങ്കാളി യാതൊരു പൊതു പ്രസ്താവനയും നടത്തരുത് (നിയമപ്രകാരം ആവശ്യമായ സാഹചര്യത്തിലൊഴികെ). (c) വിഭാഗം 11-ന് കീഴിൽ നിബന്ധനകളിൽ Google വരുത്തുന്ന പരിഷ്കരണങ്ങൾ ഒഴികെ, ഈ നിബന്ധനകളിൽ വരുത്തുന്ന ഏതൊരു ഭേദഗതിയും രണ്ട് കക്ഷികളും അംഗീകരിച്ചിരിക്കുകയും അത് ഈ നിബന്ധനകളിൽ ഭേദഗതി വരുത്തുന്നതായി വ്യക്തമായി പ്രസ്താവിച്ചിരിക്കുകയും വേണം. (d) അവസാനിപ്പിക്കുന്നതിനെയോ നയ ലംഘനത്തെയോ കുറിച്ചുള്ള എല്ലാ അറിയിപ്പുകളും രേഖാമൂലമുള്ളതും മറ്റേ കക്ഷിയുടെ നിയമ വിഭാഗത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതും ആയിരിക്കണം (മറ്റേ കക്ഷിയുടെ നിയമ വിഭാഗത്തെ കുറിച്ച് അറിയില്ലെങ്കിൽ മറ്റേ കക്ഷിയുടെ പ്രാഥമിക കോൺടാക്റ്റിനെയോ ഫയലിലെ മറ്റ് വിലാസത്തെയോ അഭിസംബോധന ചെയ്യണം). ഇമെയിലുകൾ രേഖാമൂലമുള്ള അറിയിപ്പുകളാണ്. Google-ന്റെ നിയമ വിഭാഗത്തിലേക്ക് അറിയിപ്പുകൾ അയയ്ക്കാനുള്ള ഇമെയിൽ വിലാസം legal-notices@google.com ആണ് യാത്രാ പങ്കാളിക്കുള്ള മറ്റെല്ലാ അറിയിപ്പുകളും രേഖാമൂലമുള്ളതായിരിക്കണം, അവ യാത്രാ പങ്കാളിയുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയിൽ വിലാസത്തിലേക്കാണ് അയയ്‌ക്കേണ്ടത്. Google-നുള്ള മറ്റെല്ലാ അറിയിപ്പുകളും രേഖാമൂലമുള്ളതും യാത്രാ പങ്കാളിയുടെ, Google-ന് നൽകിയ വിവരങ്ങളിലെ പ്രാഥമിക കോൺടാക്റ്റിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതും ആയിരിക്കണം അല്ലെങ്കിൽ Google-ന് ലഭ്യമാക്കിയിട്ടുള്ള മറ്റ് രീതിലൂടെ അറിയിക്കണം. രേഖാമൂലമോ ഇലക്ട്രോണിക് മാർഗ്ഗത്തിലൂടെയോ സ്ഥിരീകരിക്കുന്നതനുസരിച്ച്, അറിയിപ്പ് നൽകിയതായി കണക്കാക്കും. ഈ അറിയിപ്പ് ആവശ്യകതകൾ പ്രക്രിയയുമായി ബന്ധപ്പെട്ട നിയമപരമായ സേവനത്തിന് ബാധകമല്ല, ഇവയ്ക്ക് പകരം, ബാധകമായ നിയമത്തിലൂടെയായിരിക്കും അത് നിയന്ത്രിക്കുന്നത്. (e) ഈ നിബന്ധനയ്ക്ക് കീഴിൽ എന്തെങ്കിലും അവകാശങ്ങൾ നിർവ്വഹിക്കാതിരിക്കുന്നത് (അല്ലെങ്കിൽ നിർവ്വഹണം വൈകുന്നത്), ഇരുകക്ഷികളും എന്തെങ്കിലും അവകാശങ്ങൾ ഒഴിവാക്കിയതായി കണക്കാക്കാനിടയാക്കില്ല. (f) ഈ നിബന്ധനകളുടെ ഏതെങ്കിലും വ്യവസ്ഥ നടപ്പിലാക്കാനാകാത്തതായി കണ്ടെത്തിയാൽ ആ വ്യവസ്ഥ ഒഴിവാക്കും, ബാക്കിയുള്ള നിബന്ധനകൾ തുടർന്നും പ്രാബല്യത്തിലുണ്ടാകും. (g) Google-ന്റെ രേഖാമൂലമുള്ള മുൻകൂർ സമ്മതം ഇല്ലാതെ യാത്രാ പങ്കാളി ഈ നിബന്ധനകൾക്ക് കീഴിലുള്ള അതിന്റെ ഏതെങ്കിലും അവകാശങ്ങളോ ബാദ്ധ്യതകളോ കൈമാറ്റം ചെയ്യരുത്. (h) ഈ നിബന്ധനകൾക്ക് മൂന്നാം കക്ഷി ഗുണഭോക്താക്കൾ ഇല്ല. (i) ഈ നിബന്ധനകൾ കക്ഷികൾക്കിടയിൽ ഏജൻസി, പങ്കാളിത്തം, സംയുക്ത സംരംഭം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും ബന്ധം സൃഷ്ടിക്കുന്നില്ല. (j) ഈ നിബന്ധനകൾ കാലഹരണപ്പെട്ടാലും അവസാനിപ്പിച്ചാലും വിഭാഗങ്ങൾ 1, 4, 6-10 എന്നിവയും 12-13-ഉം അതിജീവിക്കുന്നതാണ്. (k) കക്ഷികളുടെ നിയന്ത്രണത്തിന് ന്യായമായും അതീതമായ സാഹചര്യങ്ങൾ കാരണം നിർവ്വഹണം നടക്കാതിരിക്കുന്നതിനോ നിർവ്വഹണം വൈകുന്നതിനോ യാതൊരു കക്ഷിക്കും അതിന്റെ അഫിലിയേറ്റുകൾക്കും ബാദ്ധ്യത ഉണ്ടായിരിക്കില്ല.